ഇളങ്ങുളം: സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനതിരുനാളിന് കൊടിയേറി. വികാരി ഫാ: കാര്യപ്പുറം അഗസ്റ്റിൻ കാർമ്മികത്വം വഹിച്ചു. തിരുനാൾ ആഘോഷങ്ങളോടൊപ്പം ദേവാലയസ്ഥാപനത്തിന്റെ ശതോത്തര ജൂബിലി (125ാം വർഷം) ഉദ്ഘാടനവും നടത്തും. കൊടിയേറ്റിനു ശേഷം നടന്ന പരി.കുർബാനയ്ക്ക് ഫാ.ജോബി മംഗലത്തുകരോട്ട് കാർമ്മികത്വം വഹിച്ചു.