കോട്ടയം: കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നിന്നുള്ള പതിനേഴാമത് ഇരുചക്രവാഹന ശിവഗിരി തീർത്ഥാടനം 30ന് രാവിലെ 10ന് പുറപ്പെടും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ രാജശ്രി പ്രണവം അദ്ധ്യക്ഷത വഹിക്കും. അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പതാക കൈമാറും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ തീർത്ഥാടനസന്ദേശം നൽകും. എൻ.ഡി. ശ്രീകുമാർ, ശിവദാസ് ആതിര, ഷിബുമൂലേടം, ഡോ.പി.എസ്. ശിവദാസ്, പ്രമോദ് തടത്തിൽ, അനിൽ കണ്ണാടി, ഷെൻസ് സഹദേവൻ, പ്രശാന്ത് മാന്നാനം എന്നിവർ പ്രസംഗിക്കും. സംഘാടക സമിതി ജനറൽ കൺവീനർ പ്രവാഹ് പി.രാജ് സ്വാഗതവും ക്യാപ്ടൻ തുളസീധരൻ വേങ്ങൂർ നന്ദിയും പറയും.