പ്രവിത്താനം: കർമ്മലീത്താ സന്യാസിനി സമൂഹം പാലാ ജയമാതാ പ്രൊവിൻസിലെ പ്രവിത്താനം മഠാംഗമായ സിസ്റ്റർ റോബർട്ട് സി എം സി (78) പെരുമ്പള്ളിപ്പാറ നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് പ്രവിത്താനം മഠം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോനപള്ളിയിൽ. സഹോദരങ്ങൾ: പരേതനായ പി.എം.ജോസഫ്, സിസ്റ്റർ പ്ലാസിഡ് എസ്.എച്ച്‌കോൺവെന്റ് രാമപുരം, സിസ്റ്റർ മേരി മാത്യു എഫ് എച്ച് ഐ സി മൈലാപ്പൂർ. രാമപുരം കുറിഞ്ഞി പെരുമ്പള്ളിപ്പാറ പരേതരായ മാത്യു-റോസമ്മ ദമ്പതികളുടെ മകളാണ്.