കോട്ടയം: സ്വന്തം സമ്പാദ്യത്തിന്റെ ഒരുവിഹിതം സാമൂഹത്തിന് നന്മയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്നതിൽ പിശുക്കുകാട്ടാത്ത പൊതുപ്രവർത്തകനായിരുന്നു മുൻ മന്ത്രി തോമസ് ചാണ്ടിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ തിരുനിക്കര പൊലീസ് സ്റ്റേഷൻ മൈതാനത്ത് സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി ജില്ല പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വി.എൻ.വാസവൻ, പി.കെ. ചിത്രഭാനു, സെബാസ്റ്റ്യൻ കുളത്തിങ്കിൽ, എം.ടി. ജോസഫ്, ടോമി കല്ലാനി, വി.ജി. രവീന്ദ്രൻ, സണ്ണി തോമസ്, സാബു മുരിക്കവേലി, അഡ്വ. ഫ്രാൻസിസ് തോമസ്, എം.ടി. കുര്യൻ, അയർക്കുന്നം രാമൻനായർ, പി.ജി. താഹ, പ്രിൻസ് ലൂക്കോസ്, പി.ജി. സുഗുണൻ, മനോജ് ചെമ്മുണ്ടപ്പള്ളി, ശോശാമ്മ എബ്രഹാം, മാത്യു കൊട്ടാരം, ടോമിച്ചൻ ചന്നംങ്കരി, ബാബു കപ്പക്കാല, ഷാജി കുറുമുട്ടം, ഗോപാൽജി, സി.എ. താഹ എന്നിവർ സംസാരിച്ചു.