പാലാ: നിയന്ത്രണംവിട്ട കാർ പോസ്റ്റിലിടിച്ച് യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു. പാലാ സെന്റ്‌തോമസ് കോളേജ് റിട്ട.പ്രിൻസിപ്പൽ ഫാ.ഡോ. കുര്യൻ മറ്റം (74), വെട്ടിമുകൾ വേമ്പേനി റോജിൻ (15), മാടപ്പാട് വട്ടമലയിൽ എലേന (28), പൊൻകുന്നം തച്ചപ്പുഴ സ്വദേശി സുനിൽ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് പാലാ തൊടുപുഴ റോഡിൽ പിഴക് കവലയ്ക്ക് സമീപമായിരുന്നു. അപകടം. പാലാ ഭാഗത്തേക്ക് വരികയായിരുന്നു കാർ. ഫാ.കുര്യനേയും സുനിലിനേയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോജിൻ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എലേനയെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു.