വൈക്കം: നായർ സർവ്വീസ് സൊസൈറ്റിയുടെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി താലൂക്കിലെ 97 കരയോഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡും എൻഡോവ്‌മെന്റ് വിതരണവും യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മധു ഉദ്ഘാടനം ചെയ്തു. പൂക്കള മത്സരത്തിൽ വിജയികളായ 534 ാം നമ്പർ വനിതാസമാജം, 535 ാം നമ്പർ തോട്ടകം, 846 ാം നമ്പർ കടുത്തുരുത്തി. പ്രഭാഷണപരമ്പരയിൽ ശ്രീലക്ഷ്മി എസ്. നായർ, ആര്യ അരുൺ. ആർപ്പുവിളിയിൽ കെ. പി. രഘുനാഥ് സംഘം, പ്രമോദ്ചന്ദ്രൻ സംഘം. കുരവ പി. വി. വിജയലക്ഷ്മി, രാജമ്മ വടയാർ, ശ്യാമള രാമചന്ദ്രൻ, റാങ്ക് ജേതാക്കളായ അഞ്ജന ബസന്ത്, കീർത്തന എം. നായർ എന്നിവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. വി. വേണുഗോപാൽ, എം. എസ്. എസ്. എസ്. പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ, പി. എൻ. രാധാകൃഷ്ണൻ, ശ്രീലേഖ മണിലാൽ എന്നിവർ പ്രസംഗിച്ചു.