വൈക്കം: കേന്ദ്രസർക്കാറിന്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജനുവരി 8 ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ പ്രചരാണാർത്ഥം ഐ. എൻ. ടി. യു. സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ക്യാപ്റ്റനായുള്ള ദക്ഷിണമേഖല ജാഥ വ്യാഴാഴ്ച വൈകിട്ട് വൈക്കത്തു നിന്നും പുറപ്പെട്ടു.
സി. ഐ. ടി. യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ജാഥ ഉദ്ഘാടനം ചെയ്തു. സി. ഐ. ടി. യു. സംസ്ഥാന കമ്മിറ്റിയംഗം കെ. കെ. ഗണേശൻ അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാ്ര്രപൻ തോമസ് ജോസഫ്, മാനേജർ സോണിയ ജോർജ്, ജാഥാ അംഗങ്ങളായ കെ. ചന്ദ്രൻപിള്ള, മലയാലപ്പുഴ ജ്യോതിഷ് കുമാർ, എം. ജി. രാഹുൽ, മാഹിൻ അബൂബേക്കർ, ട്രേഡ് യൂണിയൻ നേതാക്കളായ കെ. എസ്. രത്‌നാകരൻ, ജോസ് വേലിക്കകം, ജോസ് പുത്തൻകാല, അഡ്വ. മിനി, അഡ്വ. വി. ബി. ബിനു, ഫിലിപ്പ് ജോസഫ്, ടി. എൻ. രമേശൻ, ടി. ആർ. രഘുനാഥ്, എം. വി. മനോജ്, പി. വി. പ്രസാദ്, കെ. ഡി. വിശ്വനാഥൻ, കെ. കെ. രമേശൻ, പി. വി. പുഷ്‌കരൻ, വി. ടി. ജെയിംസ്, കെ. സി. ജെയിംസ്, ടി. വി. ബേബി എന്നിവർ പ്രസംഗിച്ചു.