കോ​ട്ട​യം​​​:​​​ ​​​കൊ​ളു​ന്തി​ന് ​വി​ല​യി​ല്ല.​ ​സാ​ധാ​ര​ണ​ ​ക​ർ​ഷ​ക​രും​ ​തൊ​ഴി​ലാ​ളി​ക​ളും​ ​പ​ട്ടി​ണി​യി​ൽ.​ ​ഇ​ടു​ക്കി​ ​ജി​ല്ല​യി​ലെ​ ​​​ഉ​​​പ്പു​​​ത​​​റ,​​​ ​​​വ​​​ള​​​കോ​​​ട്,​​​ ​​​മാ​​​ട്ടു​​​ത്താ​​​വ​​​ളം,​​​ ​​​കു​​​വ​​​ലേ​​​റ്റം,​​​ ​​​പു​​​ളി​​​ങ്ക​​​ട്ട,​​​ ​​​കോ​​​ട്ട​​​മ​​​ല,​​​ ​​​കാ​​​പ്പി​​​പ​​​താ​​​ൽ,​​​ ​​​വാ​​​ഗ​​​മ​​​ൺ,​​​ ​​​പു​​​ള്ളി​​​ക്കാ​​​നം,​​​ ​​​ഏ​​​ല​​​പ്പാ​​​റ,​​​ ​​​പാ​​​മ്പ​​​നാ​​​ർ,​​​ ​​​കൊ​​​ച്ചു​​​ക​​​രി​​​ന്ത​​​രു​​​വി,​​​ ​​​പ​​​ശു​​​പ്പാ​​​റ,​​​ ​​​ആ​​​ന​​​ച്ചാ​​​ൽ,​​​ ​​​കു​​​ഞ്ചി​​​ത്ത​​​ണ്ണി,​​​ ​​​അ​​​റ​​​ക്കു​​​ളം,​​​ ​​​മൂ​​​ല​​​മ​​​റ്റം,​​​ ​​​കാ​​​ൽ​​​വ​​​രി​​​മൗ​​​ണ്ട്,​​​ ​​​ഡ​​​ബി​​​ൾ​​​ക​​​ട്ടിംഗ്,​​​ ​​​കാ​​​മാ​​​ക്ഷി,​​​ ​​​തോ​​​പ്രാം​​​കു​​​ടി,​​​ ​​​പു​​​ഷ്പ​​​ഗി​​​രി,​​​ ​​​ചെ​​​മ്പ​​​ക​​​പ്പാ​​​റ,​​​ ​​​നി​​​ർ​​​മ​​​ലാ​​​സി​​​റ്റി​​​ ​​​എ​​​ന്നീ​​​ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ 13,000​​​ൽ​​​പ്പ​​​രം​​​ ​​​ചെ​​​റു​​​കി​​​ട​​​ ​​​ക​​​ർ​​​ഷ​​​ക​​​രാ​ണ് ​കൃ​ഷി​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​ത​യാ​റെ​ടു​ക്കു​ന്ന​ത്. 20​​​ ​​​വ​​​ർ​​​ഷം​​​ ​​​മു​​​മ്പ് 16​​​ ​​​രൂ​​​പ​​​യാ​​​യി​​​രു​​​ന്ന​ ​​​പ​​​ച്ച​​​ക്കൊ​​​ളു​​​ന്തി​​​ന് ​ഇ​പ്പോഴത്തെ ​​​വി​​​ല​ 8.30​ ​രൂ​പ​യാണ്.​​​ ​എ​ന്നാ​ൽ​ ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​ക്കു​ള്ള​ ​കൂ​ലി​യാ​വ​ട്ടെ​ 125​-​ൽ​ ​നി​ന്ന് 650​ ​രൂ​പ​യാ​യി​ ​ഉ​യരുകയും ചെയ്തു.​ ​ഇ​തോ​ടെയാണ്​ ​തേ​യി​ല​ ​കൃ​ഷി​ ​വ​ൻ​ ​ന​ഷ്ട​ത്തി​ലേ​ക്ക് ​കൂ​പ്പു​കു​ത്തിയത്.​ ​കൂ​ലി​ ​വ​ർ​ധി​ച്ച​തോ​ടെ​ ​തോ​ട്ട​ങ്ങ​ളി​ൽ​ ​നി​ന്ന്​ ​കൊ​ളു​ന്ത് ​നു​ള്ളാ​തെ​യാ​യി.​ ​​​ഉ​​​ത്പ്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് ​​​പോ​​​ലും​​​ ​​​കൃ​​​ഷി​​​യി​​​ൽ​​​ ​​​നി​​​ന്ന്​​​ ​​​കിട്ടാതായതോടെ​ ​സാ​ധാ​ര​ണ​ ​ക​ർ​ഷ​ക​ർ​ ​​​വി​​​ള​​​വെ​​​ടു​​​ക്കാ​​​ൻ​​​ ​​​മ​​​ടി​​​ക്കു​​​ക​​​യാ​​​ണ്. കൊ​ളു​ന്തി​ന് ​വി​ല​ ​തീ​രെ​ ​കു​റ​യു​ക​യും​ ​കൂ​ലി​ ​പ​തി​ന്മ​ട​ങ്ങ് ​കൂ​ടു​ക​യും​ ​ചെ​യ്ത​തോ​ടെ​ ​കൊ​ളു​ന്ത് ​നു​ള്ളാൻ​ ​ക​ർ​ഷ​ക​ർക്ക് വിമുഖതയാണ്. ​ഇതോടെ,​ ​സാ​ധാ​ര​ണ​ ​ക​ർ​ഷ​ക​ർ​ ​സ്വ​ന്ത​മാ​യി​ ​കൊ​ളു​ന്ത് ​നു​ള്ളു​ക​യാ​ണ്. ഭാ​ര്യ​യെ​യും​ ​മ​ക്ക​ളെ​യും​ ​തോ​ട്ട​ത്തി​ലെ​ത്തി​ച്ച് ​പല കർഷകരും കൊ​ളു​ന്ത് ​നു​ള്ളി​ത്തു​ട​ങ്ങി.​ ​ഇ​ങ്ങ​നെ​ ​ശേ​ഖ​രി​ക്കു​ന്ന​ ​കൊ​ളു​ന്ത് ​വി​റ്റാ​ലും​ ​ക​ർ​ഷ​ക​ർ​ക്ക് ​നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ഇ​തോ​ടെ​ ​ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​പ​ണി​യിലായി. ഡി​​​സം​​​ബ​​​റി​​​ൽ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​വി​​​ല​​​യാ​​​യി​​​ ​​​പ​ച്ച​കൊ​ളു​ന്ത് ​കി​​​ലോ​​​ഗ്രാ​​​മി​​​ന്​​​ 10.86​​​ ​​​രൂ​​​പ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും​​​ ​​​ചെ​​​റു​​​കി​​​ട​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ​​​ല​​​ഭി​​​ക്കു​​​ന്ന​​​ത് ​​​എ​​​ട്ടു​​​മു​​​ത​​​ൽ​​​ 8.30​​​ ​​​രൂ​​​പ​​​വ​​​രെ​​​യാ​​​ണ്.​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ ​​​വി​​​ല​​​യേ​​​ക്കാ​​​ൾ​​​ ​​​കു​​​റ​​​ഞ്ഞ​​​ ​തു​​​ക​​​യ്ക്കാ​​​ണ് ​​​ചി​​​ല​​​ ​​​ഫാ​​​ക്ട​​​റി​​​ക​​​ൾ​​​ ​​​ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​ ​​​നി​​​ന്ന്​​​ ​​​പ​​​ച്ച​​​ക്കൊ​​​ളു​​​ന്ത് ​​​വാ​​​ങ്ങു​​​ന്ന​​​ത്.​​​ ​​​സീ​​​സണാ​​​യി​​​രു​​​ന്നി​​​ട്ടും​​​ ​​​രോ​​​ഗ​​​ബാ​​​ധ​​​ ​​​കാരണം​​​ ​​​ഉ​​​ൽ​​​പാ​​​ദ​​​നം​​​ ​​​കു​​​ത്ത​​​നെ​​​യി​​​ടി​​​ഞ്ഞ​​​ത് ​​​ക​​​ർ​​​ഷ​​​ക​​​രെ​​​ ​​​ക​​​ട​​​ക്കെ​​​ണി​​​യി​​​ലേ​​​യ്ക്ക് ​​​ത​​​ള്ളി​​​വി​​​ട്ടി​രി​ക്കു​​​ക​​​യാ​​​ണ്.​​​ ​​​തേ​​​യി​​​ല​​​ക്കൃ​​​ഷി​​​ ​​​മാ​​​ത്രം​​​ ​​​ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​മാ​​​ക്കിയ​​​ ​​​ചെ​​​റു​​​കി​​​ട​​​ക്കാ​​​രെ​​​ ​​​പ​​​ച്ച​​​ക്കൊ​​​ളു​​​ന്തി​​​ന്റെ ​​​വി​​​ല​​​യി​​​ടി​​​ച്ചിൽ കാരണമാക്കി ​​​ചി​ല​ ​ഫാ​ക്ട​റി​ ​ഉ​ട​മ​ക​ൾ വ​ഞ്ചി​ക്കു​ക​യാ​ണ്. വി​​​ല​​​ ​​​നി​​​ർ​​​ണ​​​യ​​​ക്ക​​​മ്മി​​​റ്റി​​​ ​​​പ​ച്ച​കൊ​ളു​ന്തി​ന് ​ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ​​​ 8.30​​​ ​​​രൂ​​​പ​​​യും​​​ ​​​ന​​​വം​​​ബ​​​റി​​​ൽ​​​ 9.60​​​ ​​​രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു​​​ ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.​​​ ​​​ഡി​​​സം​​​ബ​​​റി​​​ൽ​​​ ​​​വീ​​​ണ്ടും​​​ ​​​വി​​​ല​​​ ​​​ഉ​​​യ​​​ർ​​​ന്നി​​​ട്ടും​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ​​​പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടാ​​​ത്ത​​​ ​​​സ്ഥി​​​തി​​​യാ​​​ണുള്ളത്.​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് 250​​​ ​​​മു​​​ത​​​ൽ​​​ 400​​​ ​​​രൂ​​​പ​​​ ​​​വ​​​രെ​​​യാ​​​ണ് ​ഒ​രു​ ​കി​ലോ​ ​തേ​​​യി​​​ല​​​പ്പൊ​​​ടി​​​ക്ക്​​ ​​​വി​​​ല.

​​​ലേ​​​ലത്തിലും വഞ്ചന

എ​​​ല്ലാ​​​മാ​​​സ​​​വും​​​ ​​​ര​​​ണ്ടു​​​ത​​​വ​​​ണ​​​ ​​​കൊ​​​ച്ചി​​​യി​​​ൽ​​​ ​​​തേ​​​യി​​​ല​​​​​​ ​​​ലേ​​​ലം​​​ ​​​ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.​​​ ​ ​ക​ർ​ഷ​ക​രു​ടെ​ ​കൊ​ളു​ന്ത് ​നി​ല​വാ​ര​മു​ള്ള​താ​ണ്.​ ​എ​ന്നാ​ൽ​ ​​​ഗു​​​ണ​​​നി​​​ല​​​വാ​​​രം​​​ ​​​കു​​​റ​​​ഞ്ഞ​​​ ​​​തേ​​​യി​​​ല​​​പ്പൊ​​​ടി​​​യാ​​​ണ് ​​​ഫാ​​​ക്ട​​​റി​​​ക​​​ളു​​​ടെ​​​ ​​​ഏ​​​ജ​​​ന്റു​​​മാ​​​ർ​​​ ​​​ക​​​ർ​​​ഷ​​​ക​​​രു​​​ടേ​​​തെ​​​ന്ന​​​ ​​​വ്യാ​​​ജേ​​​ന​​​ ​​​ലേ​​​ല​​​ത്തി​​​ൽ​​​ ​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്.​​​ ഇ​​​തി​​​ന് ​കി​ലോ​ക്ക് ​​​ 100​​​ ​​​രൂ​​​പ​​​യി​​​ൽ​​​ ​​​താ​​​ഴെ​​​ ​​​വി​​​ല​​​ ​​​നി​​​ശ്ച​​​യി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ​​​ചെ​​​റു​​​കി​​​ട​​​ ​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​ ​​​പ​​​ച്ച​​​ക്കൊ​​​ളു​​​ന്തി​​​ന്​​​ ​​​വി​​​ല​​​യി​​​ടുന്നത്.​​​ ​ഇ​വി​ടെ​യും​ ​സാ​ധാ​ര​ണ​ ​തേ​യി​ല​ ​ക​ർ​ഷ​ക​ർ​ ​വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണ്.

തോ​ട്ട​ങ്ങ​ൾ ക​രി​ഞ്ഞു​തു​ട​ങ്ങി


കൊ​​​ടും​​​ചൂ​​​ടും​​​ ​​​കോ​​​ട​​​മ​​​ഞ്ഞും​​​ ​​​കാരണം​​​ ​​​ജി​​​ല്ല​​​യി​​​ലെ​​​ ​​​തേ​​​യി​​​ല​​​ക്കൃ​​​ഷി​​​യു​​​ടെ​​​ 30​​​ ​​​ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം​​​ ​​​ക​​​രി​​​ഞ്ഞു​​​ണ​​​ങ്ങി​​.​ ​​​വ​​​ൻ​​​കി​​​ട​​​ ​​​തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ​​​ ​​​ചെ​​​ക്ക്ഡാം​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​ ​​​ജ​​​ല​​​സേ​​​ച​​​ന​​​ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ ​​​ഉ​​​ള്ള​​​പ്പോ​​​ൾ​​​ ​​​ചെ​​​റു​​​കി​​​ട​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ ​​​നി​​​സ​​​ഹാ​​​യ​​​രാ​ണ്.​ ​​​രാ​ത്രി​യി​ലെ​ ​ക​​​ന​​​ത്ത​​​ ​​​മൂ​​​ട​​​ൽ​​​മ​​​ഞ്ഞും​​​ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള​​​ ​​​പ​​​ക​​​ൽ​​​ച്ചൂ​​​ടുമാണ് തിരിച്ചടിയായത്.​ ​​​ടീ​​​ ​​​ബോ​​​ർ​​​ഡി​​​ന്റെ​​​ ​​​നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം​​​ ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ ​​​ചൂ​​​ടി​​​നെ​​​ ​​​പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ​​​ ​'​​​ക​​​യോ​​​ലി​​​ൻ​' ​​​എ​​​ന്ന​​​ ​​​പൊ​​​ടി​​​ ​​​വി​​​ത​​​റി​​​യി​​​രു​​​ന്നു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ചെ​​​റു​​​പ്രാ​​​ണി​​​ക​​​ളു​​​ടെ​​​ ​​​ആ​​​ക്ര​​​മ​​​ണം​​​ ​​​കൂ​​​ടി​​​യാ​​​യ​​​തോ​​​ടെ​​​ ​​​തേ​​​യി​​​ല​​​ച്ചെ​​​ടി​​​ക​​​ൾ​​​ ​​​അ​​​തി​​​വേ​​​ഗം​​​ ​​​ക​​​രി​​​ഞ്ഞു.​ ​ഇ​തോ​ടെ​ ​തേ​യി​ല​ ​ചെ​ടി​ ​വെ​ട്ടി​നി​ർ​ത്തേ​ണ്ട​ ​സ്ഥി​തി​യി​ലാ​ണ്.​ ​ക​മ്പ് ​വെ​ട്ടി​യ​ ​തേ​യി​ല​ചെ​ടി​യി​ൽ​ ​നി​ന്ന്​ ​​​ ​​​പു​​​തു​​​ ​​​നാ​​​മ്പ് ​​​കി​​​ളി​​​ർ​​​ക്കാ​​​ൻ​​​ 45​​​ ​​​ദി​​​വ​​​സ​മെ​ങ്കി​ലും​ ​​​വേ​​​ണ്ടി​​​വ​​​രും.​​​ ​