വൈക്കം : എസ്.എൻ.ഡി.പി യോഗം 133-ാം നമ്പർ ശാഖയിലെ വടയാർ കിഴക്കേക്കര 992ാം നമ്പർ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഭൂതങ്കേരിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന ലക്ഷാർച്ചന പന്തലിന്റെ
കാൽ നാട്ടുകർമ്മം ശാഖാ സെക്രട്ടറി പി.കെ സുഗുണൻ നിർവ്വഹിച്ചു.
ക്ഷേത്രം മേൽശാന്തി എം.ഡി ഷിബു ശാന്തി പട്ടശ്ശേരിൽ, ഗോപു ശാന്തി ,വനിതാ സംഘം സെക്രട്ടറി ഷീബ അജയൻ പ്രസിഡന്റ് ജനതാ പ്രസാദ്, വൈസ് പ്രസിഡന്റ് ബിന്ദു മധു, ശാഖാ വൈസ് പ്രസിഡന്റ് കെ പി തങ്കച്ചൻ, യൂണിയൻ നോമിനി അഡ്വ. കെ.ആർ പ്രവീൺ, കമ്മറ്റി അംഗങ്ങൾ എം.എസ് മനോഹരൻ, എ.ഡി അശോകൻ ,യൂത്ത് മൂവ്‌മെന്റ് രക്ഷാധികാരി എം.എസ് സനൽകുമാർ എന്നിവർ പങ്കെടുത്തു.
വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 10, 11, 12, 13 തീയ്യതികളിലാണ് ലക്ഷാർച്ചന നടക്കുന്നത് .ക്ഷേത്രം തന്ത്റി ബ്രഹ്മശ്രീ പാവൂർ രാകേഷ് തന്ത്റിൾ ചടങ്ങുകൾക്ക് മുഖ്യകാർമിഹത്വം വഹിക്കും.10ന് വൈകിട്ട് 4.30ന് താലപ്പൊലി വരവ്, 6.30ന് ദീപാരാധനയെതുടർന്ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ലക്ഷാർച്ചനയുടെ ഭദ്റദീപ പ്രകാശനം നിർവ്വഹിക്കും. 11ന് 4.30ന് കലശപൂജ, 7 മുതൽ 8.30 വരെ ലക്ഷാർച്ചന, 9.30 മുതൽ 12 വരെ ലക്ഷാർച്ചന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 5ന് ലക്ഷാർച്ചന, താലപ്പൊലിവരവ്, 7.30ന് നൃത്തനൃത്ത്യങ്ങൾ. 12ന് 7 മുതൽ 8.30 വരെ ലക്ഷാർച്ചന, 9.30 മുതൽ 12 വരെ ലക്ഷാർച്ചന, പ്രഭാഷണം തുടർന്ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 5ന് ലക്ഷാർച്ചന, ദേശതാലപ്പൊലിവരവ് തുടർന്ന് ദീപാരാധന, 7.30ന് ഭജൻസ്. 13ന് 7 മുതൽ 8.30 വരെ ലക്ഷാർച്ചന, 9.30 മുതൽ 12 വരെ ലക്ഷാർച്ചന, 12ന് പ്രഭാഷണം, തുടർന്ന് മഹാപ്രസാദം ഊട്ട്, വൈകിട്ട് 5ന് ലക്ഷാർച്ചന, ദേശതാലപ്പൊലിവരവ്, തുടർന്ന് ദീപാരാധന, 7.30ന് ഭജൻസ്.