കുറുമ്പനാടം: മാടപ്പള്ളി ചെറുപുഷ്പം പള്ളി തിരുനാളിനോടനുബന്ധിച്ച് ചെറുപുഷ്പം മിഷൻലീഗ് കുറുമ്പനാടം മേഖലാ തീർത്ഥാടനം ഇന്നു നടക്കും. രാവിലെ ഏഴിന് കുറുമ്പനാടം ഫൊറോനാ പള്ളിയിൽ നിന്നും ആരംഭിക്കുന്ന തീർത്ഥാടനം ഫൊറോനാ പള്ളി വികാരി ഫാ.ജോർജ് നൂഴായിത്തടം ഫ്ലാഗ് ഓഫ് ചെയ്യും. മാടപ്പള്ളി പള്ളി വികാരി ഫാ.ചാക്കോ പുതിയാപറമ്പിൽ സന്ദേശം നൽകും. തീർത്ഥാടനം 8.30ന് മാടപ്പള്ളി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് മേഖലാ ഡയറക്ടർ ഫാ.ജിനോയി പനക്കൽ, മാടപ്പള്ളി പള്ളി അസിസ്റ്റന്റ് വികാരി ഫാ.ഡൊമനിക് സാവിയോ കൊല്ലറേട്ട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാന. ഫാ.സെബാസ്റ്റ്യൻ വെള്ളമാത്തറ സന്ദേശം നൽകും. തുടർന്ന് കൊച്ചുത്രേസ്യാ നാമധാരി സംഗമം. ഫൊറോനയിലെ എട്ട് ഇടവകകളിൽ നിന്നുള്ള മിഷൻലീഗ് പ്രവർത്തകരും സൺഡേസ്‌കൂൾ അദ്ധ്യാപകരും പങ്കെടുക്കും.