വൈക്കം : എസ് എൻ ഡി പി യോഗം 130-ാം നമ്പർ അക്കരപ്പാടം ശാഖ വക ഓങ്കാരേശ്വരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 6.30ന് പാൽക്കാവടി, കുംഭകുടം വരവ്, 8.5ന് കുംഭകുടം വരവ്, 12ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 6.30 മുതൽ 7.30 വരെ താലപ്പൊലി,8 മുതൽ ഭസ്മക്കാവടി, 9.30 മുതൽ സിനിമാറ്റിക് ഡാൻസ്. 29ന് 8ന് കാഴ്ചശ്രീബലി, 11ന് പാഠകം, 12ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7 മുതൽ താലപ്പൊലിവരവ്, 7.30 ന് വിളക്കിനെഴുന്നള്ളിപ്പ്, 8 മുതൽ ഭസ്മക്കാവടി, 9 മുതൽ നൃത്തനൃത്ത്യങ്ങൾ, 10 മുതൽ തിരുവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന നാടകം പരശുരാമൻ. 30 ന് പള്ളിവേട്ട മഹോത്സവം. 8.15 ന് കാഴ്ചശ്രീബലി, 10.30 ന് സർപ്പംപാട്ട്, 12 ന് പാഠകം, 12.15ന് പ്രസാദമൂട്ട്, 5ന് ഭഗവതിസേവ, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 7 മുതൽ കർപ്പൂരത്താലം, വേൽക്കൂത്ത്, തുടർന്ന് പുഷ്പാഭിഷേകം, 9.30 മുതൽ എം.എൻ.രാജപ്പൻ മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം, തുടർന്ന് പ്രഭാഷണം, 10.30 ന് പള്ളിവേട്ട. 31 ന് രാവിലെ 7.45 ന് ഗജപൂജ, 8.30 മുതൽ 10 വരെ ശ്രീബലി, 10.30 ന് ആനയൂട്ട്, 11.30 ന് ഓട്ടൻതുള്ളൽ, തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 3 മുതൽ പകൽപ്പൂരം, കാഴ്ചശ്രീബലി, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, പുഷ്പാഭിഷേകം, ദേശതാലപ്പൊലി, 9 ന് ഡാൻസ്, 10.30 മുതൽ നാടൻപാട്ട്, ആറാട്ട് പുറപ്പാട്, 2 മുതൽ ആറാട്ട്, വലിയകാണിക്ക.