കോട്ടയം : ജനുവരി 8ലെ പൊതുപണിമുടക്കുമായി ബന്ധപ്പെട്ട് ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രൻ നയിക്കുന്ന തെക്കൻ മേഖല വാഹന സാംസ്‌കാരിക കലാജാഥയ്ക്ക് കഞ്ഞിക്കുഴിയിലും, കുമരകത്തും സ്വീകരണം നൽകും. കഞ്ഞിക്കുഴിയിലെസംഘാടക സമിതി ഭാരവാഹികളായി ടി.എം. രവീന്ദ്രൻ (ചെയർമാൻ) ഇ.കെ.പ്രകാശ്, അജിത്ത് കൂഴിത്തറ, പി.എം.രാജു, സുനിൽ തോമസ്, കെ. ഡി. സുരേഷ്, കെ.കെ.ആർ. മേനോൻ, നന്ദു രവീന്ദ്രൻ (വൈസ് ചെയർമാൻമാർ), കെ.ആർ. പ്രസന്നകുമാർ (കൺവീനർ) കെ.കെ. ബിനു, അനൂപ്, വേണു, ബാലകൃഷ്ണൻ കെ.കെ.ആർ. മേനോൻ (ജോയിന്റ് കൺവീനർമാർ) വർഗ്ഗീസ്.പി.ജെ, രവി.പി.എൻ, ബോസ്.പി.ഐ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.
കുമരകത്ത് സലിമോൻ. കെ.എസ് (ചെയർമാൻ) എം.എൻ. മുരളീധരൻ, കെ.പി.അശോകൻ, പി.ബി.അശോകൻ, വി.എൻ. ദാസ്, കെ.കെ. രാരിച്ചൻ, കെ.മിഥുൻ, ബിജു മാത്യു (വൈസ് ചെയർമാൻമാർ), ടി.വി. സുധീർ (കൺവീനർ) വി.ആർ. ജയ്‌മോൻ, സോബി കുര്യൻ മാത്യു, അഭിലാഷ്, ആകാശ്, കെ.ജി. ഷാലു, ശരത് കുമാർ ( ജോയിന്റ് കൺവീനർ) സുരേഷ് കുറുപ്പ് എം.എൽ.എ, എം.കെ. പ്രഭാകരൻ, ബി. ശശി കുമാർ കെ.വി.ബിന്ദു, കെ.കേശവൻ, എ.പി. സലിമോൻ, കെ.എം.ബാബു, ധന്യാ സാബു (രക്ഷാധികാരികൾ) എന്നിവരാണ് ഭാരവാഹികൾ. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.കെ പ്രഭാകരൻ യോഗം ഉദ്ഘാടനം ചെയ്തു.
കെ.വി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.. കെ.പി.ഷാ , കെ.കേശവൻ, വി.പി.ശ്രീരാമൻ എന്നിവർ സംസാരിച്ചു..