പാലാ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുന്നതിന് നാളെ 9.30 മുതൽ ഇടമറ്റം ഓശാന മൗണ്ടിൽ ഏകദിന പഠനക്യാമ്പ് നടത്തും. രാവിലെ 10.30ന് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന ക്യാമ്പ് കെ.സി. ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. 4ന് സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 11.30 ന് 'ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും" എന്ന വിഷയത്തിൽ ചരിത്ര അവതാരകൻ വി. കെ. എൻ. പണിക്കരും, 2 ന് 'സത്യാനന്തര കാലവും രാഷ്ട്രീയ നവോത്ഥാനവും" എന്ന വിഷയത്തിൽ ആതിര പ്രകാശ് മാടപ്പാട്ടും 3ന് 'ചരിത്രസ്മൃതി" എന്ന വിഷയത്തിൽ പ്രൊഫ. ഡോ. പി. ജെ വർക്കിയും ക്ലാസ്സ് നയിക്കും. താഴെ തട്ടിലുള്ള സംഘടനാ പ്രവർത്തനങ്ങളുടെ രൂപരേഖ ചർച്ച ചെയ്യുന്ന ക്യാമ്പിൽ സംസ്ഥാന - ജില്ലാ നേതാക്കൾ സംബന്ധിക്കും.