കോട്ടയം : ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലും ചെയർമാൻ, പ്രസിഡന്റ് സ്ഥാനങ്ങൾ കൈമാറുന്നത് സംബന്ധിച്ച മുൻധാരണ ലംഘിച്ച ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഡി.സി.സി യുടെ നിർദ്ദേശാനുസരണം 30 ന് മുമ്പ് ജോസ് വിഭാഗം കാലാവധി കഴിഞ്ഞ് തുടരുന്ന സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് കാട്ടി ജോസ് വിഭാഗം ജില്ലാ പ്രസിഡന്റിന് യു.ഡി.എഫ് കത്ത് നൽകിയിട്ടും അംഗീകരിക്കാതെ മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി മുന്നോട്ട് പോകുകയാണ്. യു.ഡി.എഫിൽ നിന്ന് കൊണ്ട് പല പഞ്ചായത്തുകളിലു ഇടതുമായി ജോസ് വിഭാഗം അവിഹിതബന്ധം പുലർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.