ithithanam

ഇത്തിത്താനം: ഇത്തിത്താനം പദയാത്ര സമിതിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് തുടക്കമായി. എസ്.എൻ.ഡി.പി യോഗം 1688-ാം നമ്പർ ഇത്തിത്താനം ശാഖാങ്കണത്തിൽ ചങ്ങനാശേി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പദയാത്ര ധർമ്മ പതാക പദയാത്ര ക്യാപ്ടൻ ബിജു മൈലമൂട്ടിലിനു കൈമാറി. ക്ഷേത്രം മേൽശാന്തി ആരോമൽ തീർത്ഥാടന സന്ദേശം നൽകി. ശാഖ സെക്രട്ടറി സുനിൽ ചേക്കെപ്പറമ്പ്, പദയാത്ര വൈസ് ക്യാപ്ടൻ സുഭാഷ് പീച്ചാംകേരിൽ, കൺവീനർ സുമേഷ് മഞ്ചാടിക്കര, ചെയർമാൻ സജീവ് മൈലമൂട്ടിൽ, വാസപ്പൻ പാണ്ടിശ്ശേരി, ബിജു മരോട്ടിക്കുളം, ലെനിൻ പുത്തൻപുര, വിജയമ്മ കൃഷ്ണൻ, ശാലിനി സുരാജ്, ബൈജു മഠത്തിപറമ്പ്, മിനി സജീവ്, ലോലിത ഉത്തമൻ, പ്രഭ കൃഷ്ണനുണ്ണി,ശാഖ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഇന്നലെ രാവിലെ 7 ന് ആരംഭിച്ച പദയാത്ര ചങ്ങനാശേരി, കാവുംഭാഗം, മാവേലിക്കര, ആനയടി, ഭരണിക്കാവ്,കുണ്ടറ, ചാത്തന്നൂർ, പാരിപ്പള്ളി വഴി ഈമാസം 30 ന് വൈകിട്ട് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.