കൊല്ലാട് : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 6 ന് കൊല്ലാട് ബോട്ടുജെട്ടി കവലയിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, രമ്യ ഹരിദാസ് എം.പി, വി.പി .സജീന്ദ്രൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടി നാട്ടകം സുരേഷ്, ഡി.സി.സി ജനറൽ സെക്രട്ടറി യൂജിൻ തോമസ് തുടങ്ങിയവർ സംസാരിക്കും. പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിക്കും.