sndp

ചങ്ങനാശേരി: ആനന്ദാശ്രമം ശാഖയുടെ ശിവഗിരി തീർത്ഥാടന തീർത്ഥാടന പദയാത്ര ആരംഭിച്ചു. രാവിലെ 7 ന് ഗുരുവന്ദനത്തോടെ തീർത്ഥാടന പദയാത്രക്ക് തുടക്കം കുറിച്ചു. ശാഖ പ്രസിഡന്റ് ടി.ഡി രമേശൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പദയാത്രാ ക്യാപ്ടൻ എസ്. വാസവൻ മുണ്ടുചിറയിലിനു ധർമ്മ പതാക കൈമാറി. തുടർന്ന് തീർത്ഥാടന സന്ദേശവും നൽകി. യൂണിയൻ കൗൺസിലർ എസ്. സാലിച്ചൻ, കുടുംബയൂണിറ്റ് മൈക്രോഫിനാൻസ് കോ-ഓർഡിനേറ്റർ പി.ഡി മനോഹരൻ, ശാഖാ വനിതാസംഘം സെക്രട്ടറി തങ്കമ്മ ദേവരാജൻ, വനിതാ സംഘം പ്രസിഡന്റ് ഓമന ബാബു വാഴയിൽ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സിബി പവിത്രൻ, സെക്രട്ടറി അജി കിഴക്കേ പറമ്പിൽ, കുമാരി സംഘം പ്രസിഡന്റ് സൂര്യ രഘു, സെക്രട്ടറി നന്ദന സജിത്ത്, പദയാത്ര വൈസ് ക്യാപ്ടൻമാരായ പി.എസ്. സത്യൻ പുത്തൻപറമ്പ്, ടി.കെ. ബാബു കുരീക്കാട്ട്, വനിതാ ക്യാപ്ടൻ ഓമന ബാബു വാഴയിൽ എന്നിവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി ഇൻചാർജ് ആർ. സന്തോഷ് രവിസദനം സ്വാഗതവും വൈസ് പ്രസിഡന്റ് സജിത്ത് റോയി തടത്തിൽ നന്ദിയും പറഞ്ഞു.