പാലാ: ജനുവരി എട്ടിന് നടക്കുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന തെക്കൻ മേഖല ജാഥക്ക് പാലായിൽ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ പി.കെ. ഷാജകുമാർ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ തോമസ് ജോസഫ്, സോണിയ ജോർജ്, കെ. ചന്ദ്രൻപിള്ള, എൻ.പി. ഗോപകുമാർ, ജോസ് പുത്തൻകാല, പി.കെ. കൃഷ്ണൻ, അഡ്വ. ടി.ബി. മിനി, വി.ജെ. ജോസഫ്, എ.വി. റസൽ, അഡ്വ. വി.കെ. സന്തോഷ്‌കുമാർ, വി.പി. ഇബ്രാഹിം, ബാബു കെ. ജോർജ്, ലാലിച്ചൻ ജോർജ്, സന്തോഷ് മണർകാട്ട്, ജോസ്‌കുട്ടി പൂവേലി, പി.എം. ജോസഫ്, രാജൻ കൊല്ലംപറമ്പിൽ, ടി.ആർ. വേണുഗോപാൽ, എം.ജി. ശേഖരൻ, ടി.പി. റെജി എന്നിവർ പ്രസംഗിച്ചു. ആർ. ചന്ദ്രശേഖരൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.