പാലാ: ളാലം മഹാദേവ ക്ഷേത്രത്തിൽ 2020 ജനുവരി ഒന്നിന് ആരംഭിക്കുന്ന ഉത്സവത്തിന്റെ ക്രമീകരണങ്ങൾക്കായി നഗരസഭ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന്റെ അദ്ധ്യക്ഷതയിൽ ഉന്നതാധികാരികളുടെ യോഗം നടന്നു. ചെയർപേഴ്‌സന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാർ, മീനച്ചിൽ തഹസിൽദാറിന്റെ പ്രതിനിധി ളാലം വില്ലേജ് ഓഫീസർ റോഷൻ ജെ.ജോർജ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.അഞ്ജു സി.മാത്യു,പാലാ പൊലീസ് എസ്.എച്ച്.ഒ വി.എ.സുരേഷ്, കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ ജോജോ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ് പ്രതിനിധികൾ, കൗൺസിലർമാർ, ളാലം ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ പരമേശ്വരൻ നായർ പുത്തൂർ, നാരായണൻകുട്ടി അരുൺ നിവാസ്, അഡ്വ.രാജേഷ് പല്ലാട്ട് തുടങ്ങിയവർ പങ്കെടുത്തു. വാഹന ഗതാഗതം, ശുചീകരണം, വൈദ്യുതി തുടങ്ങി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ അതത് ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനമായി.