പാലാ:ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ 31 വരെ ആഘോഷിക്കും. നാളെ രാവിലെ 5 മുതൽ ക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ, അഷ്ടാഭിഷേകം, മഹാഗണപതിഹോമം. വൈകിട്ട് 4.30ന് സർവൈശ്വര്യപൂജ, 7ന് നാമജപലഹരി-പാർത്ഥസാരഥി ബാലഗോകുലം കീഴമ്പാറ. 30ന് രാവിലെ 5 മുതൽ പതിവ് ചടങ്ങുകൾ, വിശേഷാൽ പൂജകൾ, വൈകിട്ട് 6 മുതൽ തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പ്രാസാദശുദ്ധി, രക്ഷോഘ്‌ന ഹോമം, ദീപാരാധന, 7ന് ശ്രീ വിനായക സ്‌കൂൾ ഓഫ് ആർട്‌സിന്റെ സർഗസന്ധ്യ. 31ന് രാവിലെ പതിവ് ചടങ്ങുകൾ, 7 മുതൽ വിശേഷാൽ പൂജകൾ,കലശം, 9 മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 4 മുതൽ കാഴ്ചശ്രീബലി, ചുറ്റുവിളക്ക്, ദീപാരാധന, പൂമൂടൽ, രാത്രി 8.30ന് കോഴിക്കോട് കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തനാടകം എന്നിവയാണ് പ്രധാന പരിപാടികൾ.