പാലാ : കൊല്ലപ്പള്ളി കാഞ്ഞിരമല റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മെറ്റൽ ഇളകി കുഴികൾ രൂപാന്തരപ്പെട്ട റോഡിൽ യാത്ര ദുസഹമായിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങളും സ്‌കൂൾ കുട്ടികളും ഉപയോഗിക്കുന്ന റോഡാണ്. റോഡിൽ അടിയന്തിരമായ അറ്റകുറ്റപണികൾ നടത്തണമെന്ന് എൻ.സി.പി കടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ കലുങ്ക് നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിനെക്കുറിച്ച് യോഗം ചർച്ചചെയ്തു. മണ്ഡലം പ്രസിഡന്റ് ബെന്നി ചൂരനാട്ട് അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാന സെക്രട്ടറി വി.കെ. ശശീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ബെന്നി മൈലാടൂർ, സെബിൻ തോമസ്, ടോം നല്ലനിരപ്പേൽ, രാജേഷ് ആഗസ്തി, റോയി നാടുകാണി, റോയി പാലാ, മാർട്ടിൻ മിറ്റത്താനി, വി.വി. ജോസ് എന്നിവർ പ്രസംഗിച്ചു.