kothara-jpg

വൈക്കം: ജീവിത സായാഹ്നത്തിൽ വിഷമതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ കൊതവറ സർവ്വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന സായന്തനം സഹകരണം പെൻഷൻ പദ്ധതി സർവ്വീസ് സഹകരണ ബാങ്ക് മേഖലയിൽ ആദ്യത്തെ ചുവടുവെപ്പാണെന്നും ഇത് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഉണർവേകുന്ന പദ്ധതിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ. പറഞ്ഞു. കൊതവറ സർവീസ് സഹകരണ ബാങ്കിന്റെ സായന്തനം സഹകരണം പെൻഷൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് ജെൽജി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സി. കെ. ആശ എം. എൽ. എ. പെൻഷൻ വിതരണ പദ്ധതിയും, മികവ് 2019 സ്‌കോളർഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ. കെ. രഞ്ജിത്തും ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം അസ്സി. രജിസ്ട്രാർ കെ. കെ. പ്രകാശൻ, സി. റ്റി. ഗംഗാധരൻ നായർ, ജി. രാജീവ്, അഡ്വ. ജോസഫ് ചാണ്ടി, ബിജു പറപ്പള്ളിൽ, എം. ജി. ജയൻ, പി. എം. സേവ്യർ, എ. ആർ. സലിംകുമാർ, ജോഷി ജോസഫ്, കെ. ജി. ഷാൻകുമാർ, കുര്യാക്കോസ് ദാസ്, ശ്രീദേവി സന്തോഷ്, പി. ജി. ഷീജാമോൾ, സിന്ധു ജയദേവൻ, വി. എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.