വൈക്കം: മടിയത്ര വെസ്റ്റ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ നാഷ്ണൽ സർവ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് 'തിരിച്ചുവരണം ആ കേരളം' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾ പൊതുവേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ തെരുവുനാടകവും ഫ്‌ളാഷ്‌മോബും ശ്രദ്ധേയമായി. പ്രൈവറ്റ് ബസ് സ്റ്റാന്റിൽ അൻപതോളം വിദ്യാർത്ഥികൾ ചേർന്നാണ് ലഹരിവിരുദ്ധ തെരുവു നാടകം അവതരിപ്പിച്ചത്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന ദോഷഫലങ്ങളും, രോഗങ്ങളും, മാനസിക പ്രയാസങ്ങളും അവതരണത്തിൽ വിലപ്പെട്ട സന്ദേശമായി. വൈക്കം സ്റ്റേഷൻ പോലീസ് ഓഫീസർ ടി. ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ. എൻ. ശ്രീകുമാർ, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ എസ്. സുരാജ് എന്നിവർ നേതൃത്വം നൽകി.