വൈക്കം: നേരേകടവ് ശ്രീഭദ്രാ ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന രുഗ്മിണീസ്വയംവര ഘോഷയാത്ര ഭക്തിനിർഭമായി. ഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് എ. ദാമോദരൻ, രക്ഷാധികാരി അഡ്വ. പി. എസ്. നന്ദനൻ, കൺവീനർ കെ. ജയന്തകുമാർ, എം. അശോകൻ, സി. ഡി. തങ്കച്ചൻ, സനിത അഭിലാഷ്, എ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. യജ്ഞവേദിയിൽ നടന്ന സ്വയംവര ചടങ്ങുകൾക്ക് യജ്ഞാചാര്യൻ സരേഷ് പ്രണവശ്ശേരി, അരുൺ ശർമ്മ, കള്ളിക്കാട് രതീഷ്, മുള്ളിക്കുളങ്ങര രാജേഷ്, കായംകുളം ഗിരീഷ് എന്നിവർ കാർമ്മികരായി. 29 ന് വൈകിട്ട് 5 ന് അവഭൃഥസ്‌നാന ഘോഷയാത്രയും നടക്കും.