കോട്ടയം: മുട്ടമ്പലത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അയർക്കുന്നം ഇടയാലിൽ ഡോ. ബോബി അഗസ്റ്റിന്റെ (67) സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് ചികിത്സയിലായിരുന്ന ബോബി കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിൽ തിരിച്ചെത്തിയത്. 24ന് വരെ ഡോക്ടറെ കണ്ടിരുന്നതായി ഫ്ലാറ്റിലുണ്ടായിരുന്നവർ പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം.