വാഴൂർ: വെട്ടിക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് 31ന് കൊടിയേറും. ജനുവരി 7നാണ് ആറാട്ട്. ചടങ്ങുകൾക്ക് തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി നെടുംപുറത്ത് ഇല്ലം വി. മഹേഷ് നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. 31ന് 1.30ന് കൊടിഘോഷയാത്ര. അഞ്ചിന് കൊടിയേറ്റ്. 6.30ന് കളമെഴുത്തും പാട്ടും. 7ന് അനുഗ്രഹപ്രഭാഷണം-പ്രജ്ഞാനാനന്ദ തീർത്ഥപാദസ്വാമി. 8.30ന് തിരുവാതിര, 10ന് വിൽപ്പാട്ട്, 11ന് ആഴിപൂജ. ജനുവരി 1 മുതൽ 5വരെ രാവിലെ 10ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം. 1ന് അന്നദാനം, വൈകിട്ട് 5ന് കാഴ്ചശ്രീബലി എന്നിവ നടക്കും. 1ന് വൈകിട്ട് 7.30ന് ഡാൻസ്, 8.30ന് ആനന്ദനടനം, 9.30ന് തിരുവാതിര. 2ന് വൈകിട്ട് 7.30ന് വയലാർ ഗാനസന്ധ്യ. 3ന് വൈകിട്ട് ഏഴിന് കരാക്കെ ഗാനമേള. 4ന് വൈകിട്ട് 7.30ന് കഥകളി-കല്യാണസൗഗന്ധികം. 5ന് വൈകിട്ട് 7ന് തിരുവാതിര, 8ന് നാടൻപാട്ട്‌-ഗോത്രകലാമേള. 6ന് പള്ളിവേട്ട. രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്. 3ന് കാഴ്ചശ്രീബലി, വൈകിട്ട് 5.30ന് പഞ്ചാരിമേളം, 8ന് സംഗീതക്കച്ചേരി-തമ്പലക്കാട് ശ്രീകുമാർ, 10.15ന് പള്ളിനായാട്ട് പുറപ്പാട്, 11ന് പള്ളിനായാട്ട് എതിരേൽപ്. ആറാട്ട് ദിവസമായ 7ന് രാവിലെ 8.30ന് ആറാട്ട് ബലി, 9.45ന് ആറാട്ട് പുറപ്പാട്, 1ന് ആറാട്ട്, 1.30ന് ആറാട്ട് സദ്യ, 3.30ന് തിരിച്ചെഴുന്നള്ളത്ത്, 5.30ന് വൃന്ദാവനമുരളീരവം, 7ന് ആറാട്ട് എതിരേൽപ്, 10.45ന് കൊടിയിറക്ക്.