ചങ്ങനാശേരി: മീഡിയ വില്ലേജും ചാരിറ്റി വേൾഡും എസ്.ബി കോളജും ഇടിമണ്ണിക്കൽ ജൂവലറിയുമായി ചേർന്ന് സംഘടിപ്പിച്ച ചങ്ങനാശേരി മെഗാ ഫെസ്റ്റ് ഇന്ന് സമാപിക്കും. അടുത്ത ചങ്ങനാശേരി മെഗാ ഫെസ്റ്റിന്റെ ദീപം രക്ഷാധികാരികളായ സി. എഫ്. തോമസ് എം.എൽ.എ, മീഡിയ വില്ലേജ് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ.ആന്റണി എത്തയ്ക്കാട്ട്, എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, സലീം മുല്ലശേരി എന്നിവർ ചേർന്ന് മേള നഗരിയിൽ തെളിയിക്കും. ഇന്ന് വൈകിട്ട് ആറിനാണ് സമാപന സമ്മേളനം. ഏഴിന് വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാസന്ധ്യ, മ്യൂസിക് ബാന്റ് എന്നിവ ഉണ്ടായിരിക്കും.