അടിമാലി. ദേവിയാർ പുഴയുടെ ഭാഗമായ അടിമാലി ടൗണിൽ വൻതോതിൽ മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പൊല്യൂഷൻ കൺട്രോൾ ബോർഡ് ഹരിത കേരളം മിഷൻ, പൊലീസ്, ആരോഗ്യ ജലസേജന വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ അടിമാലി മാതാ ബാർ, വിജയരാജാ ആശുപത്രി, അടിമാലി സബ്ബ് ട്രഷറിക്ക് എതിരെ പ്രവർത്തിക്കുന്ന മൂന്ന് അപ്പാർട്ട് മെന്റുകൾ എന്നിവയിൽ നിന്ന് വലിയ തോതിൽ ദേവിയാർ പുഴയിലേയ്ക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്ക് എതിരെ പൊല്യൂഷൻ കൺട്രോൾ ബോർഡും പഞ്ചായത്തും ചേർന്ന് നോട്ടീസ് നല്കി.