അടിമാലി: ബൈസൺവാലി ടീ കമ്പനി മാരിയമ്മാൻ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന പൊങ്കാല മഹോത്സവം സമാപിച്ചു.തമിഴ് ജനതയുടെ വിശ്വാസവും ആചാരവുമായി കൂടി കലർന്നതാണ് ബൈസൺവാലി ടീ കമ്പനി മാരിയമ്മാൻ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം.ഗരുഡൻ തൂക്കമടക്കമുള്ള ആചാര വിശ്വാസ രീതികൾ മാരിയമ്മാൻ ക്ഷേത്രത്തിലെ മഹോത്സവത്തെ വ്യത്യസ്തമാക്കുന്നു.കാവടിയും പാൽക്കുടവുമേന്തി നടന്ന ഘോഷയാത്ര നാടിനെ ഒന്നാകെ വർണ്ണാഭമാക്കി തീർത്തു.തുടർന്ന് നടന്ന പൊങ്കാലയിലും മഞ്ഞൾ നീരാട്ടിലും നിരവധി ഭക്തർ പങ്ക് ചേർന്നു.ക്ഷേത്രം പ്രസിഡന്റ് കെ പി പാണ്ഡ്യൻ, സെക്രട്ടറി എസ് പെരുമാൾ, ഖജാൻജി ടി. പവൻരാജ് തുടങ്ങിയവർ മഹോത്സവത്തിന് നേതൃത്വം നൽകി.