പാലാ: പൗരത്വഭേദഗതി നിയമത്തിനെതിരെ ഗാന്ധി ഫോറവും സഫലം55പ്ലസും ചേർന്ന് സംയുക്തമായി പാലായിൽ സംഘടിപ്പിച്ച പ്രതിഷേധ മൗന ജാഥയുടെ സമാപന സമ്മേളനം ഗാന്ധി ഫോറം ചെയർമാനും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. സഫലം പ്രസിഡന്റും ഗാന്ധി ഫോറം വൈസ് ചെയർമാനുമായ അഡ്വ. ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. സഫലം സെക്രട്ടറി വി. എം. അബ്ദുള്ള ഖാൻ, കെ. സി. ചാണ്ടി എന്നിവർ പ്രസംഗിച്ചു. നഗരം ചുറ്റിയുള്ള പ്രതിഷേധ ജാഥക്ക് ഡോ. സിറിയക് തോമസ്,അഡ്വ. ജോർജ് സി കാപ്പൻ, കെ. സി. തോമസ്‌കിഴക്കയിൽ, ജോർജ് കുളങ്ങര, വി. എം.അബ്ദുള്ള ഖാൻ, കെ. സി. ചാണ്ടി, സെബാസ്റ്റ്യൻ സി കാപ്പൻ, ടോം തോമസ്, ജോജോ തുടിയംപ്ലാക്കൽ, പ്രൊഫ. കെ. പി.ആഗസ്തി,രവി പുലിയന്നൂർ, ഡോക്. തോമസ് കാപ്പൻ, മധുസൂദനൻ നായർ, സി കെ. സുകുമാരി, ബെന്നി മൈലാടൂർ, സന്തോഷ് മണർകാട്, ആന്റോ മാങ്കൂട്ടം, അഡ്വ. അനിൽ ജോർജ്, അലക്‌സ് മനയാനി, അഡ്വ. കെ. സി. ജോസഫ്, ജോൺസൻ ഞാവള്ളി, അലക്‌സ് മേനംപറമ്പിൽ, അഡ്വ. ജോർജ് കുട്ടി കടപ്ലാക്കൽ, എ. എൻ. രാജു, ചാണ്ടിക്കുഞ്ഞു, രാമചന്ദ്രൻ സിനർജി തുടങ്ങിയവർ നേതൃത്വം നല്കി.