തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം കെ. ആർ നാരായൺ സ്മരക തലയോലപ്പറമ്പ് യുണിയനിലെ ശ്രീനാരായണ എംപ്ലോയിസ് ഫോറത്തിന്റെ ഇറുമ്പയം മേഖലാ സമ്മേളനം തലയോലപ്പറമ്പ് യുണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു ഭദ്രദീപം കൊളുത്തി ഉദ്ഘടനം ചെയ്തു. ശാഖാ പ്രസിഡന്റ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. വി. എൻ. വിനോദ് കൈപ്പട്ടുർ സംഘടനാ സന്ദേശം നൽകി ശാഖാ സെക്രട്ടറി കെ. എം സോമൻ മുഖ്യപ്രസംഗം നടത്തി സംസ്ഥാന കമ്മറ്റിയംഗമായ വി. കെ രഘുവരനെ തെരഞ്ഞെടുപ്പ് വരണാദികാരിയായി നിശ്ചയിച്ചു യോഗത്തിൽ അ. കെ. അനിൽകുമാർ, ഗങ ബിജുകുമാർ, മോഹൻദാസ്, സുജിത്, തുടങ്ങിയവർ പ്രസംഗിച്ചു.