sndp

വാകത്താനം: എസ്.എൻ.ഡി.പി യോഗം വാകത്താനം ശ്രീ വിദ്യാവിലാസിനി ശാഖയുടെ ശിവഗിരി തീർത്ഥാടന പ്രഭാഷണ പരമ്പരയും തീർത്ഥാടന പദയാത്ര സമ്മേളനവും നടത്തി. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ശിവഗിരി തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്‌തു. ധർമ്മപതാക ക്യാപ്ടൻ കെ.കെ. രവി ഗുരുപ്രസാദത്തിന് കൈമാറി. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, ശാഖാ പ്രസിഡന്റ് വി.ആർ. പ്രസന്നൻ, സെക്രട്ടറി കെ.കെ ഷാജി, നാലുന്നാക്കൽ 4748-ാം നമ്പർ ശാഖ സെക്രട്ടറി എം.കെ ഷിബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അനിൽ കണ്ണാടി എന്നിവർ പ്രസംഗിച്ചു.