കോട്ടയം: എസ്.എൻ.ഡി.പി യോഗം ഗുരുഗുഹാനന്ദപുരം ശാഖയിൽ ശിവഗിരി തീർത്ഥാടന പദയാത്ര തുടങ്ങി. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്‌തു. ക്ഷേത്രയോഗം പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പദയാത്ര ക്യാപ്ടൻ പി.എസ്. അശോക്‌കുമാർ സ്വാഗതം ആശംസിച്ചു. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി. എം ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ എസ്. സാലിച്ചൻ, അജയകുമാർ, പി.എൻ പ്രതാപൻ, സി. ജി രമേശ്, വനിതാ സംഘo യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അജിത്ത് മോഹൻ, എസ്.എൻ.ഡി.പി യോഗം 59 -ാം നമ്പർ ശാഖാ പ്രസിഡന്റ് എ.ജി ഷാജി, 1349-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ് സുകുമാരൻ എം.വി, 1348- ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.എൻ. ഹരിക്കുട്ടൻ, പദയാത്ര വൈസ് ക്യാപ്ടൻ പി.ബി രാജീവ് എന്നിവർ പ്രസംഗിച്ചു.