കോട്ടയം : ആരാധനാലയങ്ങളുടെ അധിക ഭൂമി പതിച്ച് നൽകാനെന്ന പേരിൽ മന്ത്രിസഭ കൈക്കൊണ്ട തീരുമാനത്തിന് പിന്നിൽ വൻഗൂഢാലോചനയുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു ആരോപിച്ചു. ക്ഷേത്രഭൂമി റവന്യൂവിൽ ചേർക്കാനുള്ള നീക്കമാണ് ഇതിനു പിന്നിൽ. അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമികൾ വീണ്ടെടുത്ത് ഭൂമി നഷ്ടപ്പെട്ട ക്ഷേത്രങ്ങൾക്ക് നൽകണമെന്ന് കാലങ്ങളായുള്ള ആവശ്യത്തെ നിരാകരിക്കുകയാണ് സർക്കാർ. ഭൂപരിഷ്‌കരണത്തിലൂടെ ദേവസ്വം ഭൂമികൾ അടക്കം സർക്കാർ റവന്യൂവിൽ ചേർത്തതിന് സമാനമാണ് പുതിയ നിയമവും. ഈ നിയമത്തിൽ ഒരേക്കർ ഭൂമി പതിച്ചു നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നത് മാത്രമാണ് വ്യത്യസ്‌തം. പരമ്പരാഗതമായും കാലങ്ങളായും കൈവശമിരിക്കുന്ന ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഡനീക്കമാണ് സർക്കാർ ഈ നിയമത്തിലൂടെ നടത്തുന്നത്. രണ്ടാം ഭൂമിയേറ്റെടുക്കൽ പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.