ഞീഴൂർ : പബ്ലിക്ക് ലൈബ്രറിയും നേതൃസമിതിയും സംസ്ഥാന യുവജനകമ്മിഷനും ചേർന്ന് നടത്തുന്ന ഭരണഘടനാ സംരക്ഷണ സദസ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് ക്ഷീരോദ്പാദക സഹകരണ സംഘം ഹാളിൽ എറണാകുളം മഹാരാജാസ് കോളേജ് റിട്ട.പ്രൊഫ.ഡോ.എം.ജി ബാബുജി ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.യു വാവ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ആർ ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തും.