പാലാ: മാണി സി. കാപ്പൻ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെയും പത്രവാർത്തയുടെയും അടിസ്ഥാനത്തിൽ പാലാ സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ നിർദ്ധനരായ കുട്ടികൾക്ക് നൽകുന്നതിനായി പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാ ഒലീവ് ഇന്റർനാഷണൽ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയായ കലവറ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ ടി.കെ. രാജുവിൽ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് മാണി സി. കാപ്പൻ എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ എൻടാബ് ഇൻഫോടെക് ചെയർമാൻ ഷാജി തോമസിനെ ആദരിക്കും. പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് പി.ജി. അനിൽ പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ, അലുംനി അസോ. പ്രസിഡന്റ് ഡിജോ കാപ്പൻ, സെക്രട്ടറി അലക്‌സ് മേനാംപറമ്പിൽ, പ്രൊഫ. ടി.വി. തോമസ്, ഡോ. മൈക്കിൾ അഗസ്റ്റിൻ, എം.എം. ജോർജ് എന്നിവർ നേതൃത്വം നൽകും.