വൈക്കം: ടി വി പുരം ഗ്രാമ പഞ്ചായത്തിനെ മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി വൈക്കം ടൗൺ റോട്ടറി ക്ലബിന്റെയും പള്ളിപ്രത്തുശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെയും, ടി. വി. പുരം ഗ്രാമപഞ്ചയത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ശുചിത്വ ബോധവൽക്കരണ സെമിനാറും തുണിസഞ്ചി വിതരണവും സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജീന തോമസ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്റ്റിക്ട് പ്രോജക്ട് ചെയർമാൻ കെ. ജെ. രാജീവും, പള്ളിപ്രത്തുശേരി ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണിയും ചേർന്ന് തുണിസഞ്ചി വിതരണം നടത്തി. ജില്ലാ പഞ്ചായത്തു മെമ്പർ കെ.കെ രഞ്ജിത്ത്, രമ ശിവദാസ്, കവിതാ റജി, അനുകുര്യൻ, റോട്ടറി അസി. ഗവർണർ ജോസഫ് ലൂക്കോസ്, റോട്ടറി ക്ലബ് പ്രസിഡന്റ് എൻ കെ സെബാസ്റ്റ്യൻ, ജീവൻ ശിവറാം, ജോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. നിറവ് ജില്ലാ പ്രോജക്ട് ഡയറക്ടർ ബാബു പറമ്പത്ത് 'ശുചിത്വ പരിപാലനവും പുരയിട കൃഷിയും' വിഷയത്തിൽ ക്ലാസ്സെടുത്തു