കങ്ങഴ: കങ്ങഴ മർച്ചന്റ് അസോസിയേഷൻ ഇന്ന് 'ഉണർവ് 2020" എന്ന പേരിൽ കങ്ങഴയിൽ പുതുവത്സരാഘോഷം നടത്തും. പരിപാടിയുടെ ഭാഗമായി സൗജന്യ നേത്രപരിശോധന ക്യാമ്പ്, ഓഫീസ് മന്ദിര ശിലാസ്ഥാപനം, സാംസ്കാരിക സമ്മേളനം, പ്രതിഭകളെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം, ചികിത്സാ ധനസഹായം, സ്റ്റേജ് ഷോ എന്നിവ ഉണ്ടായിരിക്കും. 2 മുതൽ 5 വരെ പത്തനാട് എൻ.എസ്.എസ് കരയോഗം ഹാളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. ഇടിമണ്ണിക്കൽ ഒപ്റ്റിക്കൽസിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് കങ്ങഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. 4.30ന് ഓഫീസ് മന്ദിര ശിലാസ്ഥാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി നിർവഹിക്കും. 5ന് പത്തനാട് ദേവീക്ഷേത്ര മൈതാനത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യാതിഥിയാകും. എം.കെ. തോമസുകുട്ടി സംഘടനാ സന്ദേശം നൽകും. ചങ്ങനാശേരി ഡിവൈ.എസ്.പി കെ. സുരേഷ്‌കുമാർ ചികിത്സാസഹായവും കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ് വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്യും. വിവിധ മേഖലകളിൽ പ്രശസ്തരായ കാനം രാജേന്ദ്രൻ, കോട്ടയം നസീർ, ഫാ. സെബാസ്റ്റ്യൻ പുന്നശേരി, മനോജ് ദാസ്, സോജി വർഗീസ്, ആഷിക് അലിഖാൻ, അഭിലാഷ് കെ.എസ്, നിസി റെയ്ചേൽ മാത്യു എന്നിവരെ ആദരിക്കും. കങ്ങഴ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൾ കരിം പുളിയ്ക്കൽ സ്വാഗതവും, ട്രഷറർ സ്കറിയാകുട്ടി വയലാപ്പള്ളിൽ നന്ദിയും പറയും. കെ.കെ. ഫിലിപ്പ്കുട്ടി, രാജൻ തോപ്പിൽ, ഇ.സി. ചെറിയാൻ, മുഹമ്മദ് സഗീർ, സുരേഷ് ഇലഞ്ഞിപ്പുറം, ഷാജി പയ്യംപള്ളിൽ, സോബിച്ചൻ എബ്രഹാം, സോജൻ സ്കറിയ, ഷിയാസ് വണ്ടാനം, സുരേഷ് താന്നിക്കൽ, റിയാസ് കാസിനോ, ബിനോയി മൈത്രി, ഷാഫി കാരമല, ഉഷാ നായർ എന്നിവർ പങ്കെടുക്കും.