മഞ്ഞാമറ്റം: പബ്ലിക്ക് ലൈബ്രറിയുടെ വാർഷിക പൊതുയോഗവും മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശേരി ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജോയി കെ.മാത്യു കണിപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടോമിച്ചൻ പി.കെ. പരയ്ക്കാട്ട് റിപ്പോർട്ട് അവതരിപ്പിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.ബാബു മുഖ്യപ്രഭാഷണം നടത്തും. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി എബ്രഹാം കുട്ടികളെ അനുമോദിക്കും. ലൈബ്രറി നടത്തിയ കലാ-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ജെ. വർക്കി കപ്പമല സ്വാഗതവും, ജോ. സെക്രട്ടറി സിനിമോൾ കുര്യൻ പരയ്ക്കാട്ട് നന്ദിയും പറയും.