കോട്ടയം : അമ്പത് രൂപയ്ക്ക് ഒരു കിലോ ഓറഞ്ചും മുന്തിരിയും കിട്ടും. പക്ഷേ, ഒരു ഗ്ളാസ് ജ്യൂസ് കുടിക്കണേൽ അറുപത് രൂപ കൊടുക്കണം. ഒരു ജ്യൂസിന് പത്ത് രൂപയുടെ പോലും ഓറഞ്ച് ഉപയോഗിക്കുന്നില്ലെങ്കിലും സാധാരണക്കാരെ പിഴിയുകയാണ് പഴച്ചാർ കടക്കാർ. നാട് ചൂടുകൊണ്ട് ഉരുകുമ്പോൾ പഴച്ചാർ വിപണിയിൽ പകൽക്കൊള്ളയാണ്. ഹോട്ടൽ ആഹാരം പോലെ ജ്യൂസ് വിപണിയിലും വില ഏകീകരണില്ല. നഗരത്തിലെ എല്ലാ കടകളിലും കൊള്ളയ്ക്ക് കുറവില്ല. ശീതീകരിച്ച കടയാണെങ്കിൽ വീല വീണ്ടും ഉയരും. ആവശ്യത്തിലേറെ വെള്ളവും ഐസും പഞ്ചസാരയുമിട്ട് പേരിനു മാത്രം പഴച്ചാർ നിറച്ചതാണ് ജ്യൂസ്.
2 കിലോ നൂറ്
വഴിയരികിൽ പോലും രണ്ടുകിലോ ഓറഞ്ചും മുന്തിരിയും നൂറ് രൂപയ്ക്ക് കിട്ടും. സ്ഥിരമായും കൂടുതലായും വാങ്ങുന്ന ജ്യൂസ് കടക്കാർക്ക് പിന്നെയും കുറയും. അഞ്ചോ ആറോ അല്ലിയും ഒരു സ്പൂൺ പഞ്ചസാരയും ഐസും വെള്ളവുമുണ്ടെങ്കിൽ ജ്യൂസൂണ്ടാക്കാമെന്നു ഈ രംഗത്തുള്ളവർ പറയുന്നു.
ഓറഞ്ച് ജ്യൂസ് 50-65
മുന്തിരി 50-65
മുസാംബി 70