പാലാ: 'തിരു തലനാട്ടപ്പന് ' ഇനി പിച്ചള പൊതിഞ്ഞ തിളങ്ങുന്ന കൊടിമരം. ജനുവരി 2ന് തിരുവാതിര മഹോത്സവത്തിന് കൊടികയറുന്നത് പുതുതായി പിച്ചള പൊതിഞ്ഞ ഈ കൊടിമരത്തിലാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള തലനാട് ശ്രീജ്ഞാനേശ്വര ക്ഷേത്രത്തിന് ആദ്യമായി കൊടിമരം പണിതു നൽകിയതും ഇപ്പോൾ പിച്ചള പൊതിയുന്നതും വഴിപാടായി ഭഗവദ് സന്നിധിയിൽ സമർപ്പിക്കുന്നത് കൊച്ചരീപ്പാറയിൽ അജിതാ രമണനാണ്. ഇരിങ്ങാലക്കുട ഉണ്ണി മേനോനാണ് പ്രധാന ശിൽപ്പി .പ്രകാശ്, അക്ഷയ്, രാജേഷ്, ധനേഷ്, ജയചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് കൊടിമരത്തിനു പിച്ചള പൊതിയുന്നത്. ഭൂരിഭാഗം പണികളും ഇന്നലെ പൂർത്തിയായി. ഒരു ലക്ഷത്തിൽപ്പരം രൂപയാണ് നിർമ്മാണച്ചെലവ്. പിച്ചള പൊതിഞ്ഞ കൊടിമരത്തിന്റെ സമർപ്പണം ( ധ്വജാധിഷ്ഠാന പിച്ചള സമർപ്പണം ) ജനുവരി 2 ന് കൊടിയേറ്റ് നാളിൽ വൈകിട്ട് 5.45ന് നടക്കും. അജിതാ രമണൻ കൊച്ചരിപ്പാറയിൽ സമർപ്പണം നിർവഹിക്കും. സി. എസ്. നാരായണൻ തന്ത്രികൾ, മേൽശാന്തി രഞ്ചൻ എന്നിവരുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളുമുണ്ട്. എസ്.എൻ.ഡി.പി യോഗം തലനാട് ശാഖാ നേതാക്കളായ പ്രസിഡന്റ് കെ.ആർ. ഷാജി കുന്നനാകുഴിയിൽ, വൈസ് പ്രസിഡന്റ്, എ.ആർ. ലെനിൻ മോൻ. സെക്രട്ടറി പി.ആർ.കുമാരൻ പഴുക്കാനിയിൽ, യൂണിയൻ കമ്മറ്റി അംഗം സി.കെ.വിജയൻ, ചൊറിക്കാവിൽ, ഉത്സവ കമ്മറ്റി കൺവീനർ സി.കെ.ബാബു ചെമ്മനാപ്പറമ്പിൽ, എം.കെ ബിജു ചൊറിക്കാവിൽ ,മണി തങ്കച്ചൻ മരോട്ടിക്കൽ, സതീ വിജയൻ ചിറ്റാനപ്പാറ, ലാലി ശശിധരൻ, എ.വി രാജൻ ആരോലിക്കൽ, കെ.വി. ബാലചന്ദ്രൻ കല്ലുവെട്ടത്ത്, വി.തങ്കപ്പൻ ഗുരുഭവൻ, ഓമന ഗോപിനാഥൻ അമ്പാടി എന്നിവർ പിച്ചള സമർപ്പണ പരിപാടികൾക്ക് നേതൃത്വം നൽകും.