ചേന്നാട്: പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ചെമ്മരപ്പള്ളി നവകേരള കുടിവെളള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രേംജി ഉദ്ഘാടനം ഒന്നിന് വൈകിട്ട് നാലിന് നിർവഹിക്കും. ബ്ലോക്ക് മെമ്പർ കെ.ആർ നാരായണൻ നായർ ആദ്ധ്യക്ഷത വഹിക്കും. പ്രസാദ് തോമസ് പദ്ധതി വിതരണം ഉദ്ഘാടനം ചെയ്യും. രാജേഷ് വെട്ടിമറ്റം, ജിഷ സന്തോഷ് എന്നിവർ സംസാരിക്കും.