കോട്ടയം: വാദ്ധ്യായർ മഹാസഭയുടെ സംസ്ഥാന ക്യാഷ് അവാർഡ് വിതരണവും വാർഷിക സമ്മേളനവും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് മാധവൻ മടക്കത്തനം അദ്ധ്യക്ഷത വഹിച്ചു. വാദ്ധ്യായർ മഹാസഭയുടെ 2019-ലെ 'പേഴ്‌സൺ ഓഫ് ദി ഇയർ" പുരസ്‌കാരം പ്രമുഖ നേച്ചറിസ്‌റ്റ് വാവ സുരേഷിന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് നൽകി. മുതിർന്ന സമുദായ പ്രവർത്തകരെ നഗരസഭാ അദ്ധ്യക്ഷ ഡോ. പി.ആർ സോനാ ആദരിച്ചു. ഏറ്റവും മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം വാവ സുരേഷ് പുത്തൻകുരിശ്, ചുനക്കര യൂണിറ്റുകൾക്ക് നൽകി. സിനിമ നടൻ അനിൽ അമ്പാടിയെ ബി.ജെ.പി മേഖല പ്രസിഡന്റ് നാരായണൻ നമ്പൂതിരി പൊന്നാട അണിയിച്ചു ആദരിച്ചു. ആസ്ഥാന മന്ദിര രൂപരേഖ സമർപ്പണം സംസ്ഥാന ജനറൽ സെക്രട്ടറി സോമദാസ് വെട്ടിക്കവല അവറുകൾ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി ഷിബു രവി സ്വാഗതം പറഞ്ഞ യോഗത്തിൽ മണിബാലൻ, സോമരാജൻ, സുരേഷ് ചേർത്തല, അഭിലാഷ് രാജ്, മോഹൻകുമാർ, ഹരികൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു