പാലാ: ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരി, മേൽശാന്തി മാധവൻ നമ്പൂതിരി എന്നിവർ ഉത്സവ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഇന്ന് വൈകിട്ട് 6ന് പ്രാസാദ ശുദ്ധി, രക്ഷോഘ്‌ന ഹോമം, 7ന് ശ്രീ വിനായക സ്‌കൂൾ ഒഫ് ആർട്‌സ് അവതരിപ്പിക്കുന്ന സർഗസന്ധ്യ. നാളെ രാവിലെ 5മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7മുതൽ വിശേഷാൽ പൂജകൾ, കലശാഭിഷേകം, 9ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 4ന് കാഴ്ചശ്രീബലി തുടർന്ന് ദീപാരാധന, പൂമൂടൽ,രാത്രി8.30ന് കോഴിക്കോട് കാദംബരി കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തനാടകം.