കോട്ടയം: വൈ.എം.സി.എ. സബ് റീജിയന്റെ ക്രിസ്‌മസ് പുതുവത്സരാഘോഷം - ബെൽസ് ആൻഡ് കാരൾസ് കുഴിമറ്റം ബഥനി ആശ്രമത്തിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സബ് റീജിയൺ ചെയർമാൻ രഞ്ജു.കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. മാമാങ്കം ഫെയിം മാസ്റ്റർ അച്യുതൻ ബി നായർ മുഖ്യാതിഥിയായി. വൈ.എം.സി.എ. മുൻ ദേശീയ പ്രസിഡന്റ് ഡോ ലെബി ഫിലിപ്പ് മാത്യു, റവ.ഫാ. പി. എം. സക്കറിയ , പ്രൊഫ. രാജൻ ജോർജ് പണിക്കർ , എബിസൺ കെ. ഏബ്രഹാം, നവീൻ മാണി , അരുൺ മർക്കോസ് , ലിജോ പാറേ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.