പാലാ: സിനിമാ തിയേറ്റർ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി-എം) ജില്ലാ പ്രസിഡന്റായി ജോസുകുട്ടി പൂവേലിയെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി കെ.എൻ. സിബി (വൈസ് പ്രസിഡന്റ്), അഡ്വ. ജോബി കുറ്റിക്കാട്ട് (സെക്രട്ടറി), ഷിബു കാരമുള്ളിൽ (ജോ. സെക്രട്ടറി), പി.എം. ജോയി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോബി കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. ടോമി മൂലയിൽ, ഷിബു കാരമുള്ളിൽ, പി.എം. ജോയി, കെ.എൻ. സിബി, ബിബിൻ പുളിയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, കെ.സി. കുഞ്ഞുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.