കോട്ടയം : ഹജ്ജിന്റെ ഭാഗമായുള്ള ഉമ്ര ചടങ്ങുകൾക്കായി യാത്ര ചെയ്യുന്നതിനിടെ യുവാവ് മദീനയിൽ മരിച്ചു. സംക്രാന്തി നമ്പൂതിരിമുകളേൽ ഷംസിന്റെ മകൻ മാഹിൻ അബൂബക്കർ (30) ആണ് മരിച്ചത്. 40 പേരടങ്ങുന്ന സംഘത്തിനൊപ്പം കായംകുളത്ത് നിന്ന് കഴിഞ്ഞ ഞായറാഴ്‌ചയാണ് മാഹിൻ മെക്കയ്‌ക്കു പോയത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ : അജിൻസ, മക്കൾ : അൽഫാ ഫാത്തിമ, കബറടക്കം മദീനയിൽ ഇന്ന് പുലർച്ചെ നടക്കും.