kudumbasadassu

വൈക്കം : കൊച്ചാലുംചുവട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബസദസ്സും, നവവത്സര ആഘോഷവും, കലാസന്ധ്യയും നടത്തി.
വാർഡ് കൗൺസിലർ ഡി. രഞ്ജിത്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ഇ. എസ്. രമേശൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ബി. ഹരികൃഷ്ണൻ, കെ. എൻ. രാജീവ്, സുമാ രാജീവ്, പി. രാഹുൽ എന്നിവരെ ചടങ്ങിൽ റിട്ട പ്രൊഫ. പി. കെ. കൃഷ്ണൻ നമ്പൂതിരി ആദരിച്ചു. ജി. മോഹൻ കുമാർ, ലേഖാ ശ്രീകുമാർ, എ. വേലായുധൻ, പി. ബാലചന്ദ്രൻ, അഡ്വ. എസ്. ഉണ്ണികൃഷ്ണൻ കാലാക്കൽ, എൻ. ഷൈൻകുമാർ, കെ. പി. രവികുമാർ, പി. ശിവരാമകൃഷ്ണൻ നായർ, എൽ. ജ്യോതിലക്ഷ്മി, എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.