വൈക്കം : എസ്.എൻ.ഡി.പി യോഗം 112-ാം നമ്പർ പള്ളിപ്രത്തുശ്ശേരി ശാഖയിലെ പട്ടശ്ശേരി ശ്രീഘണ്ഠാകർണ്ണ ഭഗവതീ ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് മഹോത്സവത്തിന് 6 ന് വൈകിട്ട് 6.20 നും 6.50 നും മദ്ധ്യേ പെരുമ്പളം കാർത്തികേയൻ തന്ത്രി കൊടിയേറ്റും. രാവിലെ 9.30നും 10.30നും മദ്ധ്യേ കൊടിമരം മുറിക്കുന്നതിന് പുറപ്പാട്. 7 ന് ദീപാരാധന, തുടർന്ന് വെടിക്കെട്ട്, 7.30 ന് ഭക്തിഗാനസുധ, 8 ന് അന്നദാനം. 7 ന് രാവിലെ 7.30 ന് പന്തീരടിപൂജ, 8 ന് ശ്രീബലി, 12.30 ന് അന്നദാനം, 6.30 ന് താലപ്പൊലിവരവ്, 7 ന് ഭരതനാട്യം, 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 8 ന് രാവിലെ 7.30 ന് പന്തീരടിപൂജ, 8 ന് ശ്രീബലി, 5.30 ന് കാഴ്ചശ്രീബലി, 6.30 ന് താലപ്പൊലി വരവ്, 7.30 ന് നൃത്ത്യസന്ധ്യ, 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 9 ന് രാവിലെ 7.30ന് പന്തീരടിപൂജ, 8 ന് ശ്രീബലി, 4 മുതൽ പകൽപൂരം, ദേശതാലപ്പൊലി, വലിയകാണിക്ക, 6.30ന് ദീപാരാധന, ദീപകാഴ്ച, 8.30ന് വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ് നാടകം. 10ന് തിരുവാതിര ആറാട്ട് മഹോത്സവം. 7.30ന് പന്തീരടിപൂജ, 8ന് ശ്രീബലി, 10 മുതൽ കുംഭകുടം വരവ്, ഉച്ചയ്ക്ക് 12ന് ചാക്യാർകൂത്ത്, 1ന് അന്നദാനം, 4 മുതൽ ഗജപൂജ, ആനയൂട്ട്, 6ന് കാഴ്ച ശ്രീബലി, 6.30ന് ദീപാരാധന, ദീപകാഴ്ച, 7.30ന് റയ്ബാൻ സൂപ്പർഹിറ്റ്സ് ആലപ്പുഴ അവതരിപ്പിക്കുന്ന ഗാനമേള, രാത്രി 11ന് ആറാട്ടിന് പുറപ്പാട്, എഴുന്നള്ളിപ്പ്, കൊടിയിറക്ക് മംഗളപൂജ.