പാലാ: ഇടപ്പാടി ആനന്ദ ഷൺമുഖ ഭഗവാന് നാളെ കളഭച്ചാർത്ത്. ഷഷ്ഠിപൂജ കഴിഞ്ഞുള്ള ദീപാരാധനാ വേളയിൽ 12 മണിയോടെയാണ് ഭഗവാന് വിശേഷാൽ കളഭച്ചാർത്ത് നടത്തുക. ഷഷ്ഠി നാളിൽ ആനന്ദ ഷൺമുഖ ഭഗവാന്റെ കളഭച്ചാർത്ത് കൺകണ്ട് തൊഴുന്നത് സർവൈശ്വര്യപ്രദമാണെന്നാണ് ഭക്തജന വിശ്വാസം. വിശേഷാൽ കളഭച്ചാർത്തിനും ഷഷ്ഠിപൂജയ്ക്കുമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ക്ഷേത്ര യോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. രാവിലെ 9 മുതൽ കലശപൂജ. തുടർന്ന് കാര്യസിദ്ധിപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം, മഹാഗുരുപൂജ, തുടർന്ന് വിശേഷാൽ ഷഷ്ഠിപൂജയും കളഭച്ചാർത്തും നടത്തും. കളഭം ചാർത്തിയ പ്രസാദം ആഗ്രഹിക്കുന്ന ഭക്തർ മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 9447137706, 9961400476. കളഭച്ചാർത്തിനും ഷഷ്ഠിപൂജയ്ക്കും ശേഷം അന്നദാനവുമുണ്ട്. മേൽശാന്തി സനീഷ് വൈക്കം മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ മുതൽ ഒറ്റ നാരങ്ങാ മാല വഴിപാടും നെയ് വിളക്കുമുണ്ട്.